Our Family's Journey

തലമുറകളിലൂടെ കൈമാറിയ സ്നേഹത്തിന്റെയും കഷ്ടപ്പാടിന്റെയും ജീവിതകഥ

A serene Kerala family home surrounded by lush greenery, bathed in soft morning light.
A serene Kerala family home surrounded by lush greenery, bathed in soft morning light.

9

100+

Family Members

Children

Our Roots

ഇച്ചേച്ചി: അച്ചാച്ചാ… നമ്മുടെ കല്യാണം കഴിഞ്ഞ കാലം ഓർമ്മയുണ്ടോ?

അച്ചാച്ചൻ: അതെ … അന്ന് നിനക്ക് വെറും 16 വയസ്സായിരുന്നു. ഞാൻ അപ്പോൾ മുപ്പതിനടുത്ത്.

ഇച്ചേച്ചി: സത്യമായി പറയട്ടെ … അന്ന് എനിക്ക് ആ ചെറിയ പ്രായത്തിൽ കല്യാണം കഴിക്കണമെന്നൊന്നും തോന്നിയിരുന്നില്ല.

അച്ചാച്ചൻ: ഹാ ഹാ… അതെനിക്ക് ആദ്യ ദിവസം തന്നെ മനസ്സിലായിരുന്നു. കല്യാണത്തിന് ശേഷം നീ ഒട്ടും ഭയന്നോ നാണിച്ചോ നിന്നില്ലല്ലോ. വീട്ടിൽ എല്ലാരെയും നീ തന്നെയായിരുന്നു നിയന്ത്രിച്ചത്.

ഇച്ചേച്ചി: അതൊക്കെ വേണമല്ലോ! ഇത്ര വലിയ കുടുംബത്തിൽ ജീവിക്കുമ്പോൾ മിണ്ടാതിരുന്നാൽ പറ്റുമോ?

അച്ചാച്ചൻ: അതാണ് എനിക്ക് നിന്നിൽ ഏറ്റവും ഇഷ്ടമായത്. ധൈര്യവും തുറന്നു സംസാരിക്കുന്ന സ്വഭാവവും.

ഇച്ചേച്ചി: പതിയെ പതിയെ എനിക്കും ഈ ജീവിതം ഇഷ്ടമായി തുടങ്ങി… പ്രത്യേകിച്ച് നീ എന്നെ നോക്കിയ രീതിയും കുടുംബത്തെ ചേർത്തുനിർത്തിയതും.

A sepia-toned photograph of the Madhavapallil ancestral home nestled among lush Kerala greenery.
A sepia-toned photograph of the Madhavapallil ancestral home nestled among lush Kerala greenery.
കോട്ടയം തന്നെയായിരുന്നു നമ്മുടെ ആദ്യ ലോകം

ഇച്ചേച്ചി: ചെറിയ വീട്ടായിരുന്നു… പക്ഷേ സന്തോഷം നിറഞ്ഞ വീട്.

അച്ചാച്ചൻ: അവിടെവച്ചല്ലേ നമ്മുടെ ആദ്യ എട്ട് മക്കളും ജനിച്ചത്.

ഇച്ചേച്ചി: അയ്യോ… വീട്ടിൽ എപ്പോഴും കുഞ്ഞുങ്ങളുടെ ശബ്ദം. ഒരാൾ കരയും, ഒരാൾ ഓടും, മറ്റൊരാൾ കളിക്കും.

അച്ചാച്ചൻ: നമ്മുടെ മൂത്ത മോളുടെ കല്യാണവും കോട്ടയത്തുവെച്ചല്ലേ നടന്നത്.

ഇച്ചേച്ചി: അതെ… ചക്കാലയ കുടുംബത്തിലെ ചാക്കോയെ വിവാഹം കഴിച്ചപ്പോൾ എത്ര സന്തോഷമായിരുന്നു.

A warm family gathering around a traditional Kerala lamp during a festival.
A warm family gathering around a traditional Kerala lamp during a festival.
Bright living room with modern inventory
Bright living room with modern inventory

വയനാട്ടിലേക്കുള്ള കുടിയേറ്റം

ഇച്ചേച്ചി: പിന്നീട് പറഞ്ഞത്… “നമുക്ക് വയനാട്ടിലേക്ക് പോകാം” എന്ന്.

അച്ചാച്ചൻ: കുടുംബം വലുതാകുകയായിരുന്നു. നല്ല കൃഷിയിടവും പുതിയ ജീവിതവും വേണമെന്ന് തോന്നി.

ഇച്ചേച്ചി: അന്നത്തെ യാത്ര എളുപ്പമൊന്നുമല്ലായിരുന്നു. കുഞ്ഞുങ്ങളെയും സാധനങ്ങളെയും കൂട്ടി എത്ര കഷ്ടപ്പെട്ടാണ് പോയത്.

അച്ചാച്ചൻ: പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ ഒരു പുതിയ പ്രതീക്ഷ കിട്ടി.

ഇച്ചേച്ചി: മലകളും പാടങ്ങളും കാടുകളും… എല്ലാം പുതിയൊരു ലോകം പോലെ തോന്നി.

അച്ചാച്ചൻ: അവിടെയെത്തിയ ശേഷമല്ലേ നമ്മുടെ ഇളയ കുഞ്ഞ് ജനിച്ചത്.

An artistic illustration of the grandfather’s spirit descending gently from the heavens.
An artistic illustration of the grandfather’s spirit descending gently from the heavens.

അച്ചാച്ചൻ: നമ്മൾ വലിയ സമ്പത്ത് ഒന്നും ഉണ്ടാക്കിയില്ല.

ഇച്ചേച്ചി: പക്ഷേ സ്നേഹമുള്ള ഒരു കുടുംബം ഉണ്ടാക്കി.

അച്ചാച്ചൻ: അതെ… അതാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.

ഇച്ചേച്ചി: ഇന്ന് നമ്മുടെ മക്കളും കൊച്ചുമക്കളും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നു.

അച്ചാച്ചൻ: നമ്മുടെ കഥ അവസാനിച്ചിട്ടില്ല ഇച്ചേച്ചി… അത് ഇപ്പോഴും തലമുറകളിലൂടെ തുടരുകയാണ്.

An old black-and-white photo of a smiling Malayali couple standing in front of their traditional Wayanad home surrounded by lush greenery.
An old black-and-white photo of a smiling Malayali couple standing in front of their traditional Wayanad home surrounded by lush greenery.

വേരുകൾ ശക്തമായാൽ തലമുറകൾ ഉയർന്ന് നിൽക്കും