black and white bed linen

അന്നമ്മയുടെ കഥ

1988-ലെ ഒരു വീട്ടിലെ ഓർമ്മകൾ, കുടുംബത്തിന്റെ ഹൃദയസ്പർശിയായ സംഭാഷണം

അച്ചാച്ചൻ: “ഇതല്ലേടി അന്നമ്മയുടെ വീട്?”

ഇച്ചേച്ചി: “അതെ മനുഷ്യാ… അന്നമ്മയെയും കൂടി നമ്മൾക്ക് വിളിച്ചാലോ… അവളും കാണട്ടെ അവളുടെ പിള്ളേരെയൊക്കെ…”

അച്ചാച്ചൻ: “എടീ അന്നമ്മേ… ഞങ്ങളോടൊപ്പം വാടീ… നിന്റെ പിള്ളേരെയൊക്കെ ഒന്ന് കണ്ടെടീ…”

അന്നമ്മ: “അച്ചാച്ചാ… ഞാൻ 1988-ലാണ് സ്വർഗത്തിലേക്ക് വന്നത്… ഞാൻ വരുമ്പോൾ അവരൊക്കെ ചെറുപ്പമായിരുന്നു. ഞാൻ എന്റെ ഭർത്താവിനെയും കൂടി വിളിക്കാം. പുള്ളി 2014 വരെ അവരുടെ കൂടെയായിരുന്നു. എന്നേക്കാളും നന്നായി അദ്ദേഹത്തിനായിരിക്കും എല്ലാവരെയും മനസ്സിലാവുക…”

അച്ചാച്ചൻ: “എന്നാൽ പിന്നെ ചാക്കോയെയും വിളിക്കടീ… മോനെ ചാക്കോ… ഞങ്ങളോടൊപ്പം വാടാ. നിന്റെ മക്കളെയൊക്കെ ഒന്ന് കാണിച്ചുതാടാ…”

ചാക്കോ: “ഇവളെ എന്നെ ഇട്ടേച്ചും നേരത്തെ സ്വർഗത്തിലേക്ക് പോയില്ലേ… പിന്നെ ഞാനും എന്റെ പാവം മക്കളും എത്രമാത്രം വിഷമിച്ചെന്ന് അറിയുമോ… ആ, അതൊക്കെ പോട്ടെ… എന്തായാലും ഞാൻ എല്ലാവരെയും പരിചയപ്പെടുത്തി തരാം…”

A nostalgic, cinematic scene of a traditional Kerala home with family members gathered, evoking warmth and memories.
A nostalgic, cinematic scene of a traditional Kerala home with family members gathered, evoking warmth and memories.
കുടുംബത്തിന്റെ സ്നേഹം നിറഞ്ഞ ഓർമ്മകൾ

അന്നമ്മ

"