Chacko & Family

A strong connecting pillar with full energy and stories, with laughter, love, and timeless charm

അച്ചാച്ചൻ: “എടീ ചിന്നാ, നമുക്ക് ഇനി നമ്മുടെ കൊച്ചിന്റെ വീട്ടിലേക്ക് പോകാം. നമ്മുടെ മൂത്ത മകൻ! ഞാൻ മരിക്കുമ്പോൾ അവന്റെ മൂത്ത രണ്ട് ഇരട്ടപ്പിള്ളേർക്കും ഒന്നര വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.”

ഇച്ചേച്ചി: “അതിന് ശേഷം അവന് രണ്ട് ആൺപിള്ളേരും കൂടി ജനിച്ചു. മൊത്തം നാല് ആൺമക്കളാണ് അവന്. നമുക്ക് അവനെയും അവന്റെ ഭാര്യ മേരിയെയും വിളിക്കാം.

എടാ കൊച്ചേ, മേരിയേ… നിങ്ങൾ എവിടെയാ… വാ, നിങ്ങളുടെ മക്കളെയൊക്കെ അച്ചാച്ചന് ഒന്ന് പരിചയപ്പെടുത്തി കൊടുക്കൂ… എടാ കൊച്ചേ…”

മേരി: “എന്റെ ഇച്ചേച്ചി, വരുവാണേ. ഞാൻ 2003-ലാണ് സ്വർഗത്തിൽ വന്നത്. ഞാൻ വരുമ്പോൾ എന്റെ അനിക്കുട്ടന്റെ ഭാര്യ സിൽവിയ ഏഴ് മാസം ഗർഭിണിയായിരുന്നു. എന്റെ ഇളയ കൊച്ചു പഠിക്കുകയായിരുന്നു, പാവം. അവർ ഒക്കെ ഇപ്പോൾ നല്ല നിലയിൽ ആണെന്ന് ഇച്ചായൻ പറഞ്ഞിരുന്നു.”

ഇച്ചേച്ചി: “അതെഡീ, അവർ ഒക്കെ നല്ല നിലയിൽ ആയിട്ടുണ്ട്. നീ പെട്ടെന്ന് സ്വർഗത്തിലേക്ക് പോയപ്പോൾ അവർക്കൊക്കെ വളരെ വിഷമമായിരുന്നു. അതൊക്കെ പോട്ടെ. നിന്റെ ഇച്ചായൻ എവിടെയാ? അവൻ 2022-ൽ സ്വർഗത്തിൽ വന്നതിന് ശേഷം വലിയ തിരക്കാണെന്ന് തോന്നുന്നല്ലോ. കാണാറില്ലല്ലോ…”

മേരി: “അതുപിന്നെ ഇച്ചേച്ചി, ഇച്ചായൻ സ്വർഗത്തിൽ ഉള്ള നല്ല സ്ഥലങ്ങൾ നോക്കി കൃഷി തുടങ്ങില്ലോ. എല്ലാ തരത്തിലുള്ള വൈനും ഇച്ചായൻ ഉണ്ടാക്കുന്നു. ഇപ്പോൾ സ്വർഗത്തിൽ ഉള്ളവർക്ക് ഇച്ചായന്റെ വൈൻ മതി. ചക്ക വൈൻ, മുന്തിരി വൈൻ, നെല്ലിക്ക വൈൻ… ഇച്ചായന് ഒത്തിരി ഓർഡറുകൾ കിട്ടിയിട്ടുണ്ട്. അതിന്റെ തിരക്കിലാണ്.”

ഇച്ചേച്ചി: “അവനോട് വൈൻ ഒക്കെ പിന്നെ ഉണ്ടാക്കാൻ പറയ്. ഇപ്പോൾ അവന്റെ മക്കളെയൊക്കെ ഒന്ന് പരിചയപ്പെടുത്തി തരട്ടെ. എടാ കൊച്ചേ, വാ…”

ചാക്കോ: “ഞാൻ വരുന്നു…”

Feels like home, pure warmth.
"

Family Moments

Snapshots of laughter, love, and timeless Kerala days

An old sepia-toned photograph of Chacko and family gathered around a rustic dining table sharing a meal.
An old sepia-toned photograph of Chacko and family gathered around a rustic dining table sharing a meal.
A dreamy scene of a Kerala village road bathed in golden afternoon light with floating dust particles.
A dreamy scene of a Kerala village road bathed in golden afternoon light with floating dust particles.
A close-up of hands weaving a traditional palm leaf fan, evoking warmth and heritage.
A close-up of hands weaving a traditional palm leaf fan, evoking warmth and heritage.
Connect

Reach out to share your family stories

Email

Call

madhavapallilmakkal@gmail.com

+1 (661) 204 8535

© 2025. All rights reserved.