
Joseph and Family
A life of service, love, and family memories
അച്ചാച്ചൻ: “എടീ, നമുക്ക് നമ്മുടെ കുട്ടന്റെ വീട്ടിലേക്ക് പോകാടീ. ഞാൻ പോകുമ്പോൾ അവൻ പാവം പട്ടാളത്തിലായിരുന്നു. അവന് വെറും 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അവന് ഇപ്പോഴും വായനയും പ്രസംഗവും ചെസും ഒക്കെ ഉണ്ടോ ഡീ?”




ഇച്ചേച്ചി: “കുട്ടപ്പൻ ഇപ്പോഴും പണ്ടത്തെ പോലെ തന്നെയാണ്. നമ്മുടെ തറവാട് വീട്ടിൽ അവനും അവന്റെ കുടുംബവും തന്നെയാണ് താമസം. 25 വർഷം അവൻ പട്ടാളത്തിൽ ഉണ്ടായിരുന്നു. പിന്നെ കുറേകാലം ഗൾഫിലും പോയി. ഇപ്പോൾ അവൻ നന്നായി തന്റെ വിരമിച്ച ജീവിതം ആസ്വദിക്കുകയാണ്. അവന്റെ ഭാര്യയുടെ പേര് മേരി എന്നാണ്. അവരുടെ കൂടെയാണ് ഞാൻ നിന്നിരുന്നത്.
അവന്റെ മേരി എന്നെ നന്നായി നോക്കിയിരുന്നു. ഞാൻ കുട്ടപ്പനെക്കാളും കൂടുതലായി അവളുടെ കൂടെയാണ് സംസാരിച്ചിരുന്നത്. അവളും ഞാനും ഒരുമിച്ച് ഇരുന്നു സീരിയൽ കാണുവായിരുന്നു, ക്രിക്കറ്റ് കാണുവായിരുന്നു, പിന്നെ നാട്ടിലുള്ള കഥകളും പറയാറുണ്ടായിരുന്നു. അവളും ഒത്തിരി പാവമാണ്. അവർക്കു 2 മക്കളാണ്—മനുവും നെഹയും.”
അച്ചാച്ചൻ: “ഞാനും എന്റെ കുട്ടനും ഒരുമിച്ചിരുന്ന് എത്ര കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടേ! വാടീ, നമുക്ക് അങ്ങോട്ട് പോകാം.”


Gallery
Snapshots from Joseph’s journey and family moments




Connect
Reach out to share your family stories
Call
madhavapallilmakkal@gmail.com
+1 (661) 204 8535
© 2025. All rights reserved.
