Our Children's Story
Our story shares heartfelt tales from our cherished Malayali heritage in Wayanad.


Roots and Memories
Blessings and Heritage
We honor ancestral visits and the stories that connect us across generations with love and respect.






അച്ചാച്ചൻ: “ഇവരൊക്കെ ആരാടീ ചിന്നാ?”
ഇച്ചേച്ചി: “ഇവരൊക്കെയാണ് നമ്മുടെ മക്കൾ…”
അച്ചാച്ചൻ: “ആണോ… ഇവർക്കൊക്കെ എന്നെക്കാളും പ്രായമുണ്ടല്ലോ ഡീ…”
ഇച്ചേച്ചി: “പിന്നെയല്ലേ മനുഷ്യാ… പിള്ളേരൊക്കെ വളരില്ലേ… നിങ്ങൾ എന്നെ ഒറ്റയ്ക്കാക്കി പോയപ്പോൾ എന്റെ ഇളയ മകൾ സജിമോളിന് 8 വയസായിരുന്നു… എന്റെ എല്ലാ മക്കളും താങ്ങായി ചേർന്ന് നിന്നതുകൊണ്ട് ഇന്ന് എല്ലാവരും വളർന്ന് നല്ല നിലയിൽ എത്തിയിട്ടുണ്ട്…”
അച്ചാച്ചൻ: “നീ വളരെ കഷ്ടപ്പെട്ടു അല്ലേ… സാരമില്ല… നീ നല്ല മിടുക്കിയാണ്… എനിക്ക് നിന്നെ ഓർത്ത് അഭിമാനം ഉണ്ട് ഡീ…”
ഇച്ചേച്ചി: “മതി മതി… അതികം സുഖിപ്പിക്കേണ്ട… നിങ്ങള്‍ നിങ്ങളുടെ മക്കളെയും അവരുടെ കുടുംബങ്ങളെയും പോയി കാണൂ…”
അച്ചാച്ചൻ: “എന്നാൽ വാടീ… നമുക്ക് തുടങ്ങാം…”
