Iyaamma & Family
അച്ചാച്ചൻ: “ഇനി നമുക്ക് ഇയ്യമ്മയുടെ വീട്ടിൽ പോയാലോ?”
ഇച്ചേച്ചി: “ഇയ്യമ്മയെയും കൂടി നമുക്ക് വിളിച്ചാലോ.”
അച്ചാച്ചൻ: “ഇയ്യാമേ… എടീ വാടീ… നീ എവിടെയാ?”
ഇച്ചേച്ചി: “അവളെ, കണ്ണ് തെറ്റി കഴിഞ്ഞാൽ ധാനധർമ്മം ചെയ്യാൻ തുടങ്ങും. ഇന്നലെ ഞാൻ നോക്കുമ്പോൾ, നമുക്ക് സ്വർഗത്തിൽ ഉള്ളവർക്ക് കിട്ടിയ പഴവും പലഹാരങ്ങളും അവൾ എടുത്ത് നരകത്തിൽ ഉള്ളവർക്ക് ഇട്ട് കൊടുക്കുന്നത് കണ്ടു. ഞാൻ പോയി ചോദിച്ചപ്പോൾ പറയുന്നത്— ‘ഇച്ചേച്ചി, അവർ ഒക്കെ പണ്ടെ നമ്മളെ പോലെ മനുഷ്യന്മാരായിരുന്നില്ലേ… പാവങ്ങളല്ലേ… അറിയാതെ തെറ്റ് ചെയ്തു പോയതായിരിക്കുമല്ലോ’ എന്ന്. അവൾക്ക് അങ്ങനെ അല്പം അനുഭാവം കൂടുതലാണ്. അതുകൊണ്ട് ഞാൻ അവളോട്, ഞാൻ വരുന്നത് വരെ അപ്പുറം ഇരുന്ന് കൊന്ത ചൊല്ലിക്കോളാൻ പറഞ്ഞു. എന്തായാലും ഞാൻ ഇപ്പോൾ അവളെ വിളിക്കാം.”
ഇച്ചേച്ചി: “എടീ ഇയ്യാമേ… മതി കൊന്ത ചൊല്ലിയത്, ബാക്കി പിന്നെ ചൊല്ലാം. നീ അച്ചാച്ചന് നിന്റെ മക്കളെയൊക്കെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കൂ…”

