Sajimol and Family

Youngest but strongest with a lot of humor, like a baby giraffe on roller skates!

അച്ചാച്ചൻ: “ഇനി നമ്മുടെ ഏറ്റവും ഇളയ പൊന്നോമനയെ കാണാൻ പോയാലോ. ഞാൻ പോകുമ്പോൾ എന്റെ സജിമോളിന് 8 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് അവളെ വളരുന്നത് കാണാൻ കഴിഞ്ഞില്ല. അവൾ എവിടെയാ ഡീ?”

ഇച്ചേച്ചി: “അന്നത്തെ തുള്ളിക്കളിച്ചു നടന്നിരുന്ന 8 വയസുകാരി അല്ല അവൾ ഇപ്പോൾ. അവൾക്ക് 3 ആൺപിള്ളേരാണ്. സജിമോളും അവളുടെ പിള്ളേരും അമേരിക്കയിലാണ്. മൂത്തവൻ അനൂപ് കാനഡയിലാണ്. രണ്ടാമൻ വൈശാഖും ഇളയ മകൻ വാവയും അമേരിക്കയിലാണ്. അവളുടെ ഭർത്താവ് 2008-ൽ തന്നെ സ്വർഗത്തിലേക്ക് വന്നിരുന്നു. അവളുടെ ഭർത്താവ് തങ്കച്ചനെയും നമുക്ക് വിളിക്കാം. മോനെ തങ്കച്ചാ, വാടാ… നമുക്ക് സജിമോളെയും പിള്ളേരെയും കാണാൻ പോകാം. നിന്നെന്താടാ വരാൻ ഇത്രയും താമസം?”

തങ്കച്ചൻ: “അയ്യോ, അതുപിന്നെ ഇച്ചേച്ചി… ഞാൻ ആ പുണ്യന്മാർക്കൊക്കെ ഒരു ട്രോൾ പാട്ട് ഉണ്ടാക്കുകയായിരുന്നു. അവർക്കു കുറച്ചു ജാഡ കൂടിയോ എന്നൊരു സംശയം… അവർക്കെ, ഈശോയെക്കാൾ കൂടുതൽ ഭക്തർ കിട്ടിയെന്നൊക്കെയാണ് ഇവിടെ സംസാരിക്കുന്നത്. പുണ്യന്മാരായാലും ഒത്തിരി ജാഡ പാടില്ലല്ലോ… അതുകൊണ്ട് ഞാൻ ചുമ്മാ കളിയാക്കാൻ പാട്ട് ഉണ്ടാക്കുകയായിരുന്നു.”

ഇച്ചേച്ചി: “പുണ്യന്മാരുടെ പിറകെ നമുക്ക് പിന്നെ പോകാം. ഇപ്പോൾ സജിമോളെയും പിള്ളേരെയും കാണാൻ പോകാം.”

തങ്കച്ചൻ: “പിന്നെ ഉറപ്പല്ലേ! ഞാൻ റെഡി. ഞാൻ 2008-ൽ സ്വർഗത്തിലേക്ക് പെട്ടെന്ന് വന്നതിന് ശേഷം അവർ ഒത്തിരി വിഷമിച്ചു. സജിമോൾ ഞാൻ വിചാരിച്ചതിനേക്കാളും നല്ല മിടുക്കിയാണ്. അവൾ ജോലി നേടി, ഡ്രൈവിംഗ് ലൈസൻസ് എടുത്തു, പിന്നെ അവൾക്ക് നല്ല കുറെ കൂട്ടുകാരെയും കിട്ടി. അവൾ പല പെൺകുട്ടികൾക്കും പ്രചോദനമായി. ഒറ്റയ്ക്ക് അടിപൊളിയായി ജീവിക്കാൻ അവൾ കാണിച്ചുതന്നു. എന്റെ മക്കളും മിടുക്കരായി പഠിച്ചു, നല്ല ജോലികളും നേടി. എന്തായാലും നമുക്ക് അവരെയൊക്കെ കാണാം.”

A warm family portrait of Annamma’s six children gathered under a sky-blue canopy with soft glowing lights.
A warm family portrait of Annamma’s six children gathered under a sky-blue canopy with soft glowing lights.
An old sepia-toned photo of Annamma’s parents visiting from heaven, surrounded by gentle clouds and stars.
An old sepia-toned photo of Annamma’s parents visiting from heaven, surrounded by gentle clouds and stars.
A delicate close-up of vintage Malayalam letters and Bible verses about family and remembrance, framed in golden light.
A delicate close-up of vintage Malayalam letters and Bible verses about family and remembrance, framed in golden light.